പാലക്കാട്: പാലക്കാട് നഗരമദ്ധ്യത്തില്‍ കഴിഞ്ഞ ദിവസം മൂന്നു നില കെട്ടിടം തകര്‍ന്നു വീണ സംഭവത്തില്‍ കെട്ടിടത്തിന്റെ ഉടമയ്‌ക്കെതിരെ പൊലീസ് കേ...
പാലക്കാട്: പാലക്കാട് നഗരമദ്ധ്യത്തില്‍ കഴിഞ്ഞ ദിവസം മൂന്നു നില കെട്ടിടം തകര്‍ന്നു വീണ സംഭവത്തില്‍ കെട്ടിടത്തിന്റെ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. തകര്‍ന്നുവീണ മൂന്നുനില കെട്ടിടത്തിന്റെ ഒരു ഭാഗം അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയതിനാലാണ് പൊലീസ് ഉടമയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
അപകടത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ആരുടെയും നില ഗുരുതരമല്ല.
സംഭവ സ്ഥലത്തെത്തിയ മന്ത്രി എ.കെ ബാലന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കെട്ടിടത്തിന്റെ ബാക്കി ഭാഗം സീല്‍ ചെയ്തു.
പാലക്കാട് നഗരത്തിലുള്ള എല്ലാ കെട്ടിടങ്ങളിലും പരിശോധന ആരംഭിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

COMMENTS