തിരുവനന്തപുരം: ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അമ്പിളി (51) അന്തരിച്ചു. നിരവധി നായികമാര്‍ക്ക് ശബ്ദം നല്‍കിയിട്ടുള്ള അമ്പിളി ബ്രെയിന്‍ ട്യൂമറിനെ തു...
തിരുവനന്തപുരം: ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അമ്പിളി (51) അന്തരിച്ചു. നിരവധി നായികമാര്‍ക്ക് ശബ്ദം നല്‍കിയിട്ടുള്ള അമ്പിളി ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
അഞ്ഞൂറിലധികം സിനിമകളില്‍ ശബ്ദം നല്‍കിയിട്ടുണ്ട്. അന്തരിച്ച നടി മോനിഷയ്ക്ക് ആദ്യ ചിത്രം നഖക്ഷതങ്ങള്‍ മുതല്‍ അവസാന ചിത്രം വരെ അമ്പിളിയാണ് ശബ്ദമായത്. ശാലിനി, ശോഭന, ജോമോള്‍, രോഹിണി, അംബിക, റാണി പത്മിനി, പാര്‍വതി, രഞ്ജിനി, ലിസി, സിതാര, ശാരി, ഉര്‍വശി, ചിപ്പി എന്നിവര്‍ക്ക് ശബ്ദം നല്കിയിട്ടുണ്ട്.
മലയാളത്തിലേക്ക് മൊഴിമാറ്റുന്ന ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്.
നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ പാല തങ്കത്തിന്റെ മകളാണ് അമ്പിളി. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ചന്ദ്രമോഹനാണ് ഭര്‍ത്താവ്.
സംസ്‌കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ശാന്തികവാടത്തില്‍ നടക്കും.

COMMENTS