കൊച്ചി: ഫഌവേഴ്‌സ് ചാനലിലെ സീരിയലിലെ സംവിധായകനെതിരെയുള്ള നടിയുടെ പരാതിയില്‍ ചാനലിന്റെ നിലപാട് വ്യക്തമാക്കി ചാനല്‍ ഹെഡ് ആര്‍.ശ്രീകണ്ഠന്‍ നാ...
കൊച്ചി: ഫഌവേഴ്‌സ് ചാനലിലെ സീരിയലിലെ സംവിധായകനെതിരെയുള്ള നടിയുടെ പരാതിയില്‍ ചാനലിന്റെ നിലപാട് വ്യക്തമാക്കി ചാനല്‍ ഹെഡ് ആര്‍.ശ്രീകണ്ഠന്‍ നായര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു.
നടിയുടെ പരാതിയെത്തുടര്‍ന്ന് സംവിധായകനെ മാറ്റിയെന്നും നടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്നും ഇനി മുതല്‍ ചാനലിന്റെ ഒരു നിര്‍മ്മാതാവായിരിക്കും ആ സീരിയലിന്റെ സംവിധായകനെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ ഉപ്പും മുളകും വേണ്ടെന്ന് പറയുന്നതുവരെ സീരിയല്‍ സംപ്രേക്ഷണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഈ വിഷയത്തില്‍ ചാനലിനെ ആക്ഷേപിക്കുന്ന തരത്തില്‍ പ്രസ്താവനയിറക്കിയ ആത്മ പ്രസിഡന്റ് ഗണേഷ് കുമാറിനെ ശക്തമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചു. ഉപ്പും മുളകും നിര്‍ത്തി പകരം ചപ്പും ചവറും ചാനല്‍ സംപ്രേക്ഷണം ചെയ്യുമെന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രസ്താവന. ഗണേഷ് കുമാര്‍ കുറച്ചുകൂടി പക്വതയും ഔചിത്യവും കാണിക്കണമെന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

COMMENTS