മുംബൈ: നിരവധി ഗോസിപ്പ് കോളങ്ങളിലും വിവാദങ്ങളിലും നിറഞ്ഞുനിന്ന താരമാണ് സല്‍മാന്‍ ഖാന്‍. ഐശ്വര്യ റായ്, കത്രീന കൈഫ് തുടങ്ങി നിരവധി നടികളുമ...
എന്നാല്‍ ഇപ്പോള്‍ ജൂഹി ചൗളയെ സ്വന്തമാക്കാന്‍ താന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നതായി സല്‍മാന്‍ ഖാന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ജൂഹിയുടെ അച്ഛനോട് ജൂഹിയെ തനിക്ക് തരുമോ എന്നു ചോദിച്ചിരുന്നതായും അദ്ദേഹം നോ എന്നു മറുപടി പറഞ്ഞിരുന്നതായും സല്‍മാന്‍ വ്യക്തമാക്കി.
ജൂഹിയോട് തന്റെ പ്രണയം തുറന്നുപറയുന്ന സല്‍മാന്റെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ജൂഹി തന്റെ കൂടെ അഭിനയിക്കാന്‍ ഇഷ്ടപ്പെടാത്തതുകൊണ്ടാണ് ഇതുവരെ ഒരു സിനിമയില്‍പ്പോലും പ്രധാന കഥാപാത്രങ്ങളാകാത്തതെന്നും സല്‍മാന്‍ വ്യക്തമാക്കുന്നു.
COMMENTS