മോസ്കോ: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മുന്‍ ലോക ചാമ്പ്യന്മാരായ സ്പെയിനിനെ തകര്‍ത്ത് (3-4) റഷ്യ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ...
മോസ്കോ: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മുന്‍ ലോക ചാമ്പ്യന്മാരായ സ്പെയിനിനെ തകര്‍ത്ത് (3-4) റഷ്യ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി ടൈബ്രേക്കറിലേക്കു കടന്നത്.
It's going to be quite the Sunday night in Moscow! 🎉#ESPRUS pic.twitter.com/aKenFJR0Ud— FIFA World Cup 🏆 (@FIFAWorldCup) July 1, 2018
സ്പെയിനിന്റെ ആക്രമണത്തെയും ഷൂട്ടൗട്ടിലെ നിര്‍ണായ നിമിഷങ്ങളെയും സമര്‍ത്ഥമായി അതിജീവിച്ച റഷ്യന്‍ നായകനും ഗോളിയുമായ ഇഗോര്‍ അകിന്‍ഫീവാണ് ടീമിനെ ക്വാര്‍ട്ടറില്‍ കടത്തിയതെന്നു പറയാം.
റഷ്യയെ അമ്പരപ്പിച്ച സെല്‍ഫ് ഗോള്‍ വീണ നിമിഷം
മുഴുവന്‍ സമയവും എക്സ്ട്രാ ടൈമും ഓരോ ഗോളിന് ഒപ്പത്തിനൊപ്പം നിന്നതോടെയാണ് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ടത്. സ്പെയിനിനായി കിക്കെടുത്ത കോക്കെയും ഇയാഗോ ആസ്പാസും കിക്ക് പാഴാക്കിയതിന്റെ വിലയാണ് മുന്‍ ചാമ്പ്യന്മാര് കണ്ണീരോടെ മടങ്ങേണ്ടിവന്നത്. ഷോട്ടുകള്‍ തടുത്തിട്ട അകിന്‍ഫീവ് എല്ലാ അര്‍ത്ഥത്തിലും സ്വന്തം കാണികള്‍ക്കു മുന്നില്‍ ഹീറോയായി.
സ്പെയിനിന്റെ ഇയാഗോ ആസ്പസിന്റെ കിക്ക് തടഞ്ഞിട്ട് വിജയമുറപ്പിക്കുന്ന ഇഗോര്‍ അകിന്‍ഫീവ്
സത്യത്തില്‍ റഷ്യയ്ക്കു ജയിക്കാമായിരുന്ന മത്സരമാണിത്. 12–ാം മിനിറ്റില്‍ ഇഗ്നാഷെവിച്ചിന്റെ സെല്‍ഫ് ഗോളിലാണ് സ്പെയിന് മുന്നിലായത്. അതില്ലായിരുന്നുവെങ്കില്‍ റഷ്യയ്ക്കു ജയിക്കാമായിരുന്നു.കാരണം, 41–ാം മിനിറ്റില്‍ ജെറാര്‍ഡ് പിക്വെയുടെ ഫൗളിന് ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് റഷ്യ സമനില പിടിക്കുകയായിരുന്നു. സെല്‍ഫ് ഗോളില്ലായിരുന്നുവെങ്കില് കളി റഷ്യയ്ക്കു നേരത്തേ കിട്ടുമായിരുന്നുവെന്നു ചുരുക്കം.
കളിയുടെ ആദ്യ പകുതി വിരസമായിരുന്നു. രണ്ടാം പകുതിയില്‍ സ്പെയിന് ആക്രമിക്കുകയും റഷ്യ പ്രതിരോധിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കാണാനായത്.
#RUS's Igor Akinfeev takes the first @Budweiser #ManoftheMatch award of the day 👏#ESPRUS #WorldCup pic.twitter.com/qs3tNtT35z— FIFA World Cup 🏆 (@FIFAWorldCup) July 1, 2018
— FIFA World Cup 🏆 (@FIFAWorldCup) July 1, 2018
COMMENTS