ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മദ്രാസ്, കബാലി, കാലാ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ പാ.രഞ്ജിത്തും ക...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മദ്രാസ്, കബാലി, കാലാ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ പാ.രഞ്ജിത്തും കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടത്തിയത്. നടന്‍ കലൈയരശനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
കൂടിക്കാഴ്ചയ്ക്ക് ശേഷം ഇതിനെപ്പറ്റിയുള്ള വിവരങ്ങള്‍ ഇരുവരും ട്വിറ്ററില്‍ കുറിച്ചു. രഞ്ജിത്തിനൊപ്പമുള്ള നിമിഷങ്ങള്‍ താന്‍ ആസ്വദിച്ചെന്നും രാഷ്ട്രീയം, സിനിമ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചെന്നും ആശയവിനിമയം ഇനിയും തുടരുമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
അതേസമയം വേറിട്ട ചിന്താഗതിക്കാരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയ്ക്ക് തയ്യാറായതില്‍ സന്തോഷമുണ്ടെന്ന് പാ.രഞ്ജിത്ത് ട്വിറ്ററില്‍ കുറിച്ചു.

COMMENTS