തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ പുതിയ തന്ത്രവുമായി എ.ഡി.ജി.പി സുദേഷ് കുമാര്‍ രംഗത്തെത്തി. മര്‍ദ്ദനമേറ്റ ഗവാസ്കറിനോട് മ...
തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ പുതിയ തന്ത്രവുമായി എ.ഡി.ജി.പി സുദേഷ് കുമാര്‍ രംഗത്തെത്തി. മര്‍ദ്ദനമേറ്റ ഗവാസ്കറിനോട് മകള്‍ മാപ്പു പറയുമെന്നാണ് എ.ഡി.ജി.പിയുടെ പുതിയ തന്ത്രം. ഇക്കാര്യം ഗവാസ്കറുടെ അഭിഭാഷകനെ അറിയിക്കുകയായിരുന്നു.
എന്നാല്‍ ഗവാസ്കര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. കേസുമായി മുന്നോട്ടു പോകാനാണ് ഗവാസ്കറുടെ ഇതുവരെയുള്ള തീരുമാനം. കേസില്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി ഗവാസ്കറെ അറിയിച്ചിരുന്നു.
മകളുടെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടാകാത്തതിനാല്‍ അറസ്റ്റിനുള്ള സാധ്യത മുന്നില്‍ കണ്ടാണ് എ.ഡി.ജി.പിയുടെ പുതിയ നീക്കം. ഏതു വിധേനയും ഗവാസ്കറെക്കൊണ്ട് കേസ് പിന്‍വലിപ്പിക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്.

COMMENTS