കൊച്ചി: ശബരിമലയില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി വിധി. ഇരുമുടിക്കെട്ടില്‍ പോലും പ്ലാസ്റ്റിക് പാടില്ലെന്നും എല്...
കൊച്ചി: ശബരിമലയില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി വിധി. ഇരുമുടിക്കെട്ടില്‍ പോലും പ്ലാസ്റ്റിക് പാടില്ലെന്നും എല്ലാ തരത്തിലുള്ള പ്ലാസ്റ്റിക്കുകളും പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നതായും ഹൈക്കോടതി ഉത്തരവിട്ടു. അടുത്ത മണ്ഡലകാലം മുതല്‍ ഇത് നടപ്പാക്കണമെന്നാണ് ഉത്തരവ്.
ഉത്തരവ് സംബന്ധിച്ച നിര്‍ദ്ദേശം അയല്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കൈമാറാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരെ ഉദ്ദേശിച്ചാണ് കോടതിയുടെ ഈ നിര്‍ദ്ദേശം.
ശബരിമലയിലെയും പമ്പയിലെയും പ്ലാസ്റ്റിക് കച്ചവടം, പ്ലാസ്റ്റിക് കൊണ്ടുവരുന്നത് എന്നിവ പൂര്‍ണമായും തടയണമെന്നും, ശബരിമലയിലെ പ്ലാസ്റ്റിക് ഉപയോഗം ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധി ഉണ്ടാക്കുന്നു എന്നുമുള്ള റിപ്പോര്‍ട്ട് ശരിവച്ചാണ് ഹൈക്കോടതിയുടെ ഈ നിര്‍ണ്ണായക തീരുമാനം.
നേരത്തെ സര്‍ക്കാര്‍ ഇവിടെ പ്ലാസ്റ്റിക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അത് വിജയിച്ചില്ല. സമ്പൂര്‍ണ നിരോധനം നിലവില്‍ വരുന്നതോടെ ശബരിമലയിലെ മാലിന്യ പ്രശ്‌നത്തിന് വലിയൊരളവില്‍ പരിഹാരമാകുമെന്നാണ് പൊവുവെ വിലിയിരുത്തുന്നത്.

COMMENTS