ന്യൂഡല്‍ഹി: നിപ വൈറസിന്റെ ഉറവിടം പഴം തീനി വവ്വാലുകളെന്ന് സ്ഥിരീകരിച്ചു. ഐ.സി.എം.ആറിന്റെ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് കേന്ദ്രമ...
ന്യൂഡല്‍ഹി: നിപ വൈറസിന്റെ ഉറവിടം പഴം തീനി വവ്വാലുകളെന്ന് സ്ഥിരീകരിച്ചു. ഐ.സി.എം.ആറിന്റെ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ സ്ഥിരീകരിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണം എത്തിയിട്ടില്ല.
ഷ്ഡപദങ്ങള്‍ തിന്നുന്ന വവ്വാലുകളില്‍ നടത്തിയ പരിശോധനയില്‍ നിപ വൈറസ് കണ്ടെത്താന്‍ സാധിച്ചരുന്നില്ല. തുടര്‍ന്ന് പേരാമ്പ്രയില്‍ ആദ്യമായി നിപ ബാധ കണ്ടെത്തിയ മൂസയുടെ വീട് സ്ഥിതിചെയ്യുന്ന പ്രദേശത്ത് നിന്നും പിടികൂടിയ പഴംതീനി വവ്വാലുകളില്‍ നടത്തിയ പരിശോധനയിലാണ് നിപയുടെ ഉറവിടം സ്ഥിരീകരിച്ചിരിക്കുന്നത്.
പേരാമ്പ്രയിലും പരിസര പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ ഭോപ്പാലിലെ അതീവ സുരക്ഷാ ലാബിലേക്കയച്ചു. നിപയുടെ ഉറവിടം കണ്ടെത്താന്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിശദ റിപ്പോര്‍ട്ട് സംസ്ഥാന മൃഗസരംക്ഷണ വകുപ്പും കേന്ദ്രത്തിന് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്താണ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

COMMENTS