രാജസ്ഥാന്‍: രാജസ്ഥാനിലെ ആള്‍വാറില്‍ പശുക്കടത്ത് നടത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. അക്ബര്‍ ഖാന്‍ (28) ആണ് ഇത്തരത്ത...
രാജസ്ഥാന്‍: രാജസ്ഥാനിലെ ആള്‍വാറില്‍ പശുക്കടത്ത് നടത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. അക്ബര്‍ ഖാന്‍ (28) ആണ് ഇത്തരത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്.
ഹരിയാനയിലേക്ക് പശുക്കളുമായി പോകവേയാണ് അക്ബര്‍ ഖാനെയും കൂട്ടുകാരനെയും ആള്‍ക്കൂട്ടം ആക്രമിച്ചത്. കൂട്ടുകാരന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ആള്‍വാറില്‍ ഇതുപോലൊരു കൊല നടന്നിരുന്നു.
ഇത്തരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ നിയമനിര്‍മ്മാണം നടത്തണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു.
കഴിഞ്ഞ ദിവസത്തെ ലോക്‌സഭയിലെ അവിശ്വാസ പ്രമേയത്തിനിടയില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. ഇതിനെതിരെ അതത് സംസ്ഥാനങ്ങളാണ് രംഗത്തുവരേണ്ടതെന്ന് പ്രധാനമന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു.
ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിലാണ് ഇതുപോലുള്ള കൊലപാതകങ്ങള്‍ നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.

COMMENTS