തിരുവനന്തപുരം: തിരുവനന്തപുരത്ത് അടുത്ത മാസം എട്ടിന് നടക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കാനു...
തിരുവനന്തപുരം: തിരുവനന്തപുരത്ത് അടുത്ത മാസം എട്ടിന് നടക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കാനുള്ള സര്‍ക്കാരിന്റെ നീക്കം വിവാദമാകുന്നു. ഈ തീരുമാനത്തിനെതിരെ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തന്നെ രംഗത്തുവന്നിരിക്കുകയാണ്.
ജൂറി അംഗം ഡോ.ബിജു, അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം വി.കെ.ജോസഫ് എന്നിവര്‍ പരസ്യമായി രംഗത്തുവന്നു. മോഹന്‍ലാല്‍ വന്നാല്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഡോ.ബിജുവും, അവാര്‍ഡ് നേടിയവര്‍ക്കും മുഖ്യമന്ത്രിക്കുമാണ് പ്രാധാന്യം വേണ്ടതെന്ന് വി.കെ.ജോസഫും വ്യക്തമാക്കി.
നേരത്തെ നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്ത മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നതിനെ ഡോ.ബിജു ഫെയ്‌സ്ബുക്കിലൂടെ ചോദ്യംചെയ്തിരുന്നു.
ആദ്യം ഈ ചടങ്ങ് കൊല്ലത്തു സംഘടിപ്പിക്കാനായിരുന്നു തീരുമാനിച്ചത്. പിന്നീട് തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു.

COMMENTS