കൊല്ലം: അഞ്ചല്‍ അഗസ്ത്യക്കോട് മധ്യവയസ്‌കന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. ഭാരതീപുരം സ്വദേശി ലാലുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്...
കൊല്ലം: അഞ്ചല്‍ അഗസ്ത്യക്കോട് മധ്യവയസ്‌കന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. ഭാരതീപുരം സ്വദേശി ലാലുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
സംഭവത്തില്‍ ആയുര്‍ സ്വദേശികളായ അമ്മയ്ക്കും മകനുമെതിരെ പൊലീസ് കേസെടുത്തു. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: ആയുര്‍ സ്വദേശിയായ ഉമേഷ് അമ്മയെയും കൂട്ടിയാണ് അഞ്ചല്‍ അഗസ്ത്യക്കോട് ഒറ്റയ്ക്കു താമസിക്കുന്ന യുവതിയുടെ വീട്ടിലെത്തിയത്.
യുവതിയുമായി ഉമേഷ് അടുപ്പത്തിലായിരുന്നു. യുവതിയെ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാനാണ് അമ്മയുമായി ഉമേഷ് എത്തിയത്.
വീട്ടിലെത്തുമ്പോള്‍ അവിടെ ലാലു ഉണ്ടായിരുന്നു. ഇതേച്ചൊല്ലി ഉമേഷും യുവതിയും തമ്മില്‍ വഴക്കായി. വാക്കേറ്റം കയ്യാങ്കളിയില്‍ എത്തിയപ്പോള്‍ ലാലു വീട്ടില്‍ നിന്നും ഇറങ്ങിയോടി. പിന്നീട് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോള്‍ ലാലുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഉമേഷ് യുവതിയെ മര്‍ദിക്കുകയും വീട്ടുപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ മര്‍ദിച്ചതിനും അസ്വാഭാവിക മരണത്തിനും ഉമേഷിനും അമ്മയ്ക്കുമെതിരെ പൊലീസ് കേസെടുത്തു.
Keywords: Kollam, Kerala, Dead body, Police.

COMMENTS