കൊച്ചി: സ്ത്രീകള്‍ക്ക് ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഡബ്ല്യു.സി.സി പോലൊരു സംഘടനയുടെ ആവശ്യമില്ലെന്ന് നടി മംമ്താ മോഹന്‍ദാസ്. ഒരഭിമുഖത്തിലാണ് ...
കൊച്ചി: സ്ത്രീകള്‍ക്ക് ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഡബ്ല്യു.സി.സി പോലൊരു സംഘടനയുടെ ആവശ്യമില്ലെന്ന് നടി മംമ്താ മോഹന്‍ദാസ്. ഒരഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. ഡബ്ല്യുസിസി രൂപീകരിക്കുന്ന സമയത്ത് താനിവിടെ ഉണ്ടായിരുന്നില്ലെന്നും ഉണ്ടായിരുന്നെങ്കിലും അതില്‍ ഭാഗമാകാന്‍ സാധ്യതയില്ലെന്നും മംമ്ത വ്യക്തമാക്കി.
നടി ആക്രമിക്കപ്പെടുന്നതിന് വളരെ മുന്‍പ് തന്നെ ദീലീപിനും നടിക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും സംഭവങ്ങള്‍ നടക്കുന്ന സമയത്ത്താന്‍ കേരളത്തിലുണ്ടായിരുന്നില്ലെന്നും മംമ്ത വ്യക്തമാക്കി.
സ്ത്രീകളുടെ പരാതിയില്‍ എത്രമാത്രം ഫലപ്രദമായി എ.എം.എം.എ ഇടപെടുന്നുണ്ടെന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നും അമ്മയുടെ യോഗങ്ങളില്‍ താന്‍ പങ്കെടുക്കാറില്ലെന്നും നടി വ്യക്തമാക്കി.
സ്ത്രീകള്‍ കുഴപ്പങ്ങളില്‍പ്പെടുന്നതിന്റെ ഉത്തരവാദിത്തം അവര്‍ക്കും കൂടിയാണ്. താനേതെങ്കിലും രീതിയിലുള്ള പ്രശ്‌നങ്ങളില്‍പ്പെടുമ്പോള്‍ ചെറിയ രീതിയില്‍ താനതിനെ പ്രോത്സാഹിപ്പിച്ചതുകൊണ്ടാണ് അത് സംഭവിച്ചതെന്ന് കരുതാറുണ്ടെന്നും മംമ്ത പറഞ്ഞു.
എന്നാല്‍ മംമ്തയുടെ അഭിപ്രായപ്രകടനത്തിന് കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഇതിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരണവുമായി റിമ കല്ലിംഗലും രംഗത്തെത്തി. ഇത്തരം സംഭവങ്ങള്‍ക്ക് ഉത്തരവാദികള്‍ പീഡനത്തിന് ഇരയായവരല്ലെന്നും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നവരും പീഡിപ്പിക്കാന്‍ ശ്രമിക്കുന്നവരുമാണെന്നാണ് റിമ വ്യക്തമാക്കുന്നത്.
ഇത്തരം സംഭവങ്ങളെ നിസ്സാരവത്ക്കരിക്കുകയും കുറ്റക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന സമൂഹവും ഇതിനുത്തരവാദികളാണെന്നും അതിനാല്‍ കുറ്റബോധം തോന്നേണ്ടതില്ലെന്നും തുറന്നു പറയുകതന്നെ വേണമെന്നും റിമ ഫെയ്‌സ്ബുക്കിലൂടെ തിരിച്ചടിച്ചു.

COMMENTS