അഭിനന്ദ് ന്യൂഡൽഹി: ഉമ്മൻ ചാണ്ടിയേയും കെ സി വേണുഗോപാലിനെയു കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തക സമിതിയിലേക്ക് എടുത്തത് അവർ കാഴ്ചവച്ച പ്രവർത്തന...
അഭിനന്ദ്
ന്യൂഡൽഹി: ഉമ്മൻ ചാണ്ടിയേയും കെ സി വേണുഗോപാലിനെയു കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തക സമിതിയിലേക്ക് എടുത്തത് അവർ കാഴ്ചവച്ച പ്രവർത്തന മികവിന്റെ പേരിൽ.
ആന്ധ്രയുടെ ചുമതല നല്കിയ ഉമ്മൻ ചാണ്ടി അവിടെ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ വിപുലമായ ശ്രമങ്ങളാണ് നടത്തുന്നത്. കെ.സി വേണുഗോപാലാകട്ടെ, കർണാടകത്തിൽ ബിജെപിയുടെ അട്ടിമറി നീക്കങ്ങളെ സമർത്ഥമായി അതിജീവിക്കാൻ തന്ത്രമൊരുക്കിയാണ് നേതൃത്വത്തിന്റെ പ്രിയങ്കരനായത്.
എ കെ ആൻറണിയാകട്ടെ, പതിവുപോലെ ദേശീയ തലത്തിലെ പലരതലയെടുപ്പുള്ള രണ്ടാമത്തെ നേതാവെന്ന നിലയിലാണ് സമിതിയിൽ തുടരുന്നത്. പുതിയ അംഗങ്ങളെ കണ്ടെത്തുന്നതിലും രാഹുലിനു കൃത്യമായ നിർദ്ദേശങ്ങൾ കൊടുത്തത് പ്രധാനമായും ആന്റണി തന്നെയാണ്.
രാഹുലു മായുള്ള അടുപ്പവും ഗ്രൂപ്പ് സമവാക്യങ്ങളുമാണ് പി.സി ചാക്കോയെ സ്ഥിരം ക്ഷണിതാവാക്കിയത്.
പാർട്ടി അധ്യക്ഷനായി ചുമതലയേറ്റതിൽ പിന്നെ രാഹുൽ നടത്തുന്ന പുനഃസംഘടനയിൽ യുവത്വത്തിനും പാരമ്പര്യത്തിനും ഒരേ പോലെ പരിഗണന കൊടുത്തിരിക്കുകയാണ്.
51 അംഗ പ്രവർത്തക സമിതിയിൽ 23 അംഗങ്ങളും 18 സ്ഥിരം ക്ഷണിതാക്കളും 10 പ്രത്യേക ക്ഷണിതാക്കളുമാണുള്ളത്.

COMMENTS