ജലന്ധര്‍: ബിഷപ്പിനെതിരായ ലൈംഗികപീഡന പരാതിയുടെ അന്വേഷണത്തിന്റെ ഭാഗമായി കേരള പൊലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് ജലന്ധര്‍ പൊലീസ് കമ്മീഷണ...
ജലന്ധര്‍: ബിഷപ്പിനെതിരായ ലൈംഗികപീഡന പരാതിയുടെ അന്വേഷണത്തിന്റെ ഭാഗമായി കേരള പൊലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് ജലന്ധര്‍ പൊലീസ് കമ്മീഷണര്‍ പി.കെ സിന്‍ഹ വ്യക്തമാക്കി. വാദിയായ കന്യാസ്ത്രീക്കെതിരായി ബിഷപ് നല്‍കിയ പരാതി മാത്രമാണ് തങ്ങളുടെ കയ്യിലുള്ളതെന്നും ഇതിലെ പ്രാഥമിക അന്വേഷണത്തില്‍ ഗൗരവമുള്ളതായി തോന്നിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഈ കേസില്‍ കേരളത്തില്‍ നിന്നും ലഭിക്കാവുന്നത്ര തെളിവുകള്‍ ശേഖരിച്ച ശേഷം ജലന്ധറിലേക്ക് പോകാനാണ് കേരള പൊലീസിന്റെ തീരുമാനം. ഏറെ പ്രാധാന്യമുള്ള ഈ കേസില്‍ കേരള പൊലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ല എന്ന ജലന്ധര്‍ കമ്മീഷണറുടെ വെളിപ്പെടുത്തല്‍ വിവാദമാകാന്‍ സാധ്യതയുണ്ട്.

COMMENTS