ന്യൂഡല്‍ഹി: വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ബി.എസ്.പി നേതാവിനെ ദേശീയ കോ-ഓഡിനേറ്റര്‍ സ്ഥാനത്തുനിന്നും നീക്കി. ബി.എസ്.പി അദ്ധ്യക്ഷ മായാവതിയാണ...
ന്യൂഡല്‍ഹി: വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ബി.എസ്.പി നേതാവിനെ ദേശീയ കോ-ഓഡിനേറ്റര്‍ സ്ഥാനത്തുനിന്നും നീക്കി. ബി.എസ്.പി അദ്ധ്യക്ഷ മായാവതിയാണ് ജയ്പ്രകാശ് സിങ്ങിന്റെ പരാമര്‍ശം പാര്‍ട്ടി നയത്തിനെതിരാണെന്നു പറഞ്ഞ് അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്നും നീക്കിയത്.
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേത് വിദേശരക്തമാണെന്നും അദ്ദേഹത്തിന്റെ ഛായ അമ്മ സോണിയാഗാന്ധിയുടേതാണെന്നും അതിനാല്‍ പ്രധാനമന്ത്രിയാകാനുള്ള യോഗ്യത അദ്ദേഹത്തിനില്ലെന്നുമാണ് ജയ്പ്രകാശ് സിങ് ഒരു പ്രസംഗത്തിനിടയില്‍ പറഞ്ഞത്.
അതേസമയം തങ്ങളുടെ എതിര്‍ പാര്‍ട്ടിയുടെ അദ്ധ്യക്ഷനെതിരായ പരാമര്‍ശം വ്യക്തിപരമാണെന്നും അതിനാല്‍ അയാള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുകയാണെന്നുമാണ് ബി.എസ്.പി അദ്ധ്യക്ഷ ഇതേക്കുറിച്ച് പ്രതികരിച്ചത്.

COMMENTS