ലഫ്.ഗവര്‍ണ്ണര്‍ മന്ത്രിസഭയുടെ ഉപദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണം; അധികാരം പരിമിതം: സുപ്രീംകോടതി ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പരമാധികാരി ...
ലഫ്.ഗവര്‍ണ്ണര്‍ മന്ത്രിസഭയുടെ ഉപദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണം; അധികാരം പരിമിതം: സുപ്രീംകോടതി
ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പരമാധികാരി ആരെന്നുള്ള ഹര്‍ജിയുടെ വിധിപ്രസ്താവം സുപ്രീം കോടതി തുടങ്ങി. ഈ ഹര്‍ജിയുടെ വാദം പൂര്‍ത്തിയായശേഷം കഴിഞ്ഞ ഡിസംബര്‍ ആറിന് വിധി പറയാനായി മാറ്റുകയായിരുന്നു.
ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കാനാവില്ലെന്നും ഗവര്‍ണ്ണര്‍ക്ക് തുല്യമല്ല ലഫ്.ഗവര്‍ണ്ണറെന്നും മന്ത്രിസഭയുടെ ഉപദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ലഫ്.ഗവര്‍ണ്ണര്‍ക്ക് പരിമിതമായ അധികാരം മാത്രമേ ഉള്ളൂവെന്നും ഡല്‍ഹി സര്‍ക്കാരും ലഫ്.ഗവര്‍ണ്ണറും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും കോടതി ഉത്തരവിട്ടു.
കേന്ദ്രം അനാവശ്യമായി സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ കൈകടത്തരുതെന്നും കോടതി ഉത്തരവിട്ടു.
അതേസമയം ലഫ്.ഗവര്‍ണ്ണറുടെ അധികാരപരിധിയെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ വിധിയില്‍ സന്തോഷമുണ്ടെന്നും ഇത് ഡല്‍ഹിയിലെ ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും വിജയമാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചു.

COMMENTS