തിരുവനന്തപുരം: ബാലകൃഷ്ണപിള്ള - സ്‌കറിയ തോമസ് വിഭാഗത്തിന്റെ ലയനകാര്യം വീണ്ടും അനിശ്ചിതത്വത്തിലേക്ക്. ഇന്നു രാവിലെ ലയനവാര്‍ത്ത അറിയിക്കിനായ...
തിരുവനന്തപുരം: ബാലകൃഷ്ണപിള്ള - സ്‌കറിയ തോമസ് വിഭാഗത്തിന്റെ ലയനകാര്യം വീണ്ടും അനിശ്ചിതത്വത്തിലേക്ക്. ഇന്നു രാവിലെ ലയനവാര്‍ത്ത അറിയിക്കിനായി ബാലകൃഷ്ണപിള്ള തിരുവനന്തപുരത്തെ ഓഫീസില്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. അതാണ് മാറ്റിവച്ചതായി അറിയിച്ചിരിക്കുന്നത്.
ലയനവിഷയത്തില്‍ ഒന്നുകൂടി ആലോചിക്കാനുണ്ടെന്ന് സ്‌കറിയ തോമസ് അറിയിച്ചതോടെയാണ് വാര്‍ത്താ സമ്മേളനം മാറ്റിവച്ചത്.
നിലവില്‍ സ്‌കറിയ തോമസ് വിഭാഗം ഇടതുമുന്നണിയുടെ ഘടകകക്ഷിയാണ്. എന്നാല്‍ അവര്‍ ബാലകൃഷ്ണപിള്ള വിഭാഗത്തില്‍ ലയിക്കുന്നു എന്ന വാര്‍ത്ത വന്നതാണ് സ്‌കറിയ തോമസ് വിഭാഗത്തെ പിന്തിരിപ്പിക്കാനുള്ള ഒരു കാരണമായി കരുതുന്നത്.
ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കമാണ് മറ്റൊരു കാരണമായി പുറത്തു വരുന്നത്.

COMMENTS