ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണം മോഷണം പോയ കേസില്‍ ഒരാളെ അറസ്റ്റു ചെയ്തു. ക്ഷേത്രത്തില്‍ പൂജകള്‍ക്ക്...
ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണം മോഷണം പോയ കേസില്‍ ഒരാളെ അറസ്റ്റു ചെയ്തു. ക്ഷേത്രത്തില്‍ പൂജകള്‍ക്ക് സഹായിക്കുന്ന ഇടുക്കി സ്വദേശി വിശ്വനാഥനാണ് അറസ്റ്റിലായത്.
2017 ലാണ് ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയത്. അന്‍പതോളം പേരെ ചോദ്യം ചെയ്തിരുന്നെങ്കിലും പ്രയോജനമുണ്ടായിരുന്നില്ല. പിന്നീടാണ് പൊലീസിന് വിശ്വനാഥനെ സംശയം തോന്നിയത്.
ഇയാള്‍ തിരുവാഭരണത്തിലെ മുത്തുകള്‍ വില്‍പ്പന നടത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്.

COMMENTS