തിരുവനന്തപുരം: അടുത്ത മാസം എട്ടിന് നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങിലെ മുഖ്യാതിഥിയെ ചൊല്ലിയുള്ള വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയി...
തിരുവനന്തപുരം: അടുത്ത മാസം എട്ടിന് നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങിലെ മുഖ്യാതിഥിയെ ചൊല്ലിയുള്ള വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ഇപ്പോള്‍ ഇതിനു വിശദീകരണവുമായി മന്ത്രി എ.കെ ബാലന്‍ രംഗത്തെത്തിയിരിക്കുകയാണ്.
മോഹന്‍ലാലിനെ ഈ ചടങ്ങിലേക്ക് ഇതുവരെ ക്ഷണിച്ചിട്ടില്ലെന്നും ഇപ്പോള്‍ നടക്കുന്ന ഈ വിവാദം എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഈ ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ചലച്ചിത്രവ്രവര്‍ത്തകരടക്കം 105 പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കു നല്‍കിയ സാഹചര്യത്തിലാണ് മന്ത്രി എ.കെ ബാലന്‍ വിശദീകരണവുമായി എത്തിയത്.
മോഹന്‍ലാലിനെ ചടങ്ങിന് ക്ഷണിച്ചിട്ടില്ലെന്നും ഇതിനു പിന്നില്‍ ചിലരുടെ രാഷ്ട്രീയ താത്പര്യമാണെന്നും ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമലും വ്യക്തമാക്കിയിരുന്നു.

COMMENTS