ചെന്നൈ: യെന്നെ അറിന്താല്‍ എന്ന ചിത്രത്തിനു ശേഷം മലയാളി താരം അനിഘ വീണ്ടും അജിത്തിന്റെ മകളായി അഭിനയിക്കുന്നു. ഇരുവരും ഒന്നിച്ചുള്ള ഉനക്കെന്...
ചെന്നൈ: യെന്നെ അറിന്താല്‍ എന്ന ചിത്രത്തിനു ശേഷം മലയാളി താരം അനിഘ വീണ്ടും അജിത്തിന്റെ മകളായി അഭിനയിക്കുന്നു. ഇരുവരും ഒന്നിച്ചുള്ള ഉനക്കെന്ന വേണം എന്ന ഗാനരംഗം വലിയ ഹിറ്റായിരുന്നു. വിശ്വാസം എന്ന ചിത്രത്തിലാണ് അനിഘ അജിത്തിന്റെ മകളായി അഭിനയിക്കുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. ചിത്രം പൊങ്കല്‍ റിലീസാണെന്ന് സംവിധായകന്‍ സിരുത്തൈ ശിവ അറിയിച്ചു.
ചിത്രത്തില്‍ അജിത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രം. നിരവധി ഷൂട്ടിംഗ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിള്‍ ക്ലബില്‍ അജിത് ഷൂട്ടിംഗില്‍ പരിശീലനം നേടിയിരുന്നു. വിശ്വാസത്തില്‍ അജിത് ഒരു പാട്ടും ആലപിക്കുന്നുണ്ട്.

COMMENTS