മുംബൈ: എയര്‍ ഇന്ത്യ വിമാനം മൂട്ട ശല്യം കാരണം സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി. മുംബൈയില്‍ ന്യൂയോര്‍ക്കിലേക്ക് പോകേണ്ട എയര്‍ ഇന്ത്യയുടെ...
മുംബൈ: എയര്‍ ഇന്ത്യ വിമാനം മൂട്ട ശല്യം കാരണം സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി. മുംബൈയില്‍ ന്യൂയോര്‍ക്കിലേക്ക് പോകേണ്ട എയര്‍ ഇന്ത്യയുടെ ബി - 777 വിമാനമാണ് താല്‍ക്കാലികമായി നിര്‍ത്തി ശുചീകരണത്തിനായി മാറ്റിയത്.
കഴിഞ്ഞ ദിവസമാണ് ഈ വിമാനത്തില്‍ ബിസിനസ് ക്ലാസില്‍ യാത്രചെയ്ത ഒരു പെണ്‍കുട്ടിക്ക് മൂട്ടയുടെ കടിയേറ്റത്. തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വിമാനത്തിലെ ജീവനക്കാര്‍ മരുന്നു തളിച്ചപ്പോള്‍ കൂടുതല്‍ മൂട്ടകളെ കാണുകയായിരുന്നു. തുടര്‍ന്ന് അവരെ ഇക്കണോമി ക്ലാസിലെ സീറ്റിലേക്ക് മാറ്റിയെങ്കിലും അവിടെയും സീറ്റ് മോശമായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ആഴ്ചയും എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ ഇതേ റൂട്ടില്‍ ഒരു കുഞ്ഞിന് മൂട്ടയുടെ കടിയേറ്റെന്ന പരാതി കമ്പനിക്ക് ലഭിച്ചിരുന്നു. അതേസമയം സംഭവത്തില്‍ എയര്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

COMMENTS