കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പ്രതിഷേധം നടത്തിയവര്‍ മോഹന്‍ലാലിന...
കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പ്രതിഷേധം നടത്തിയവര്‍ മോഹന്‍ലാലിന്റെ വീടിനു മുന്നില്‍ റീത്തു വച്ചു. അമ്മയുടെ പ്രസിഡന്റായ ഉടന്‍ തന്നെ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ഇത്തരത്തില്‍ പ്രതിഷേധിച്ചത്. പൊലീസ് തടഞ്ഞതോടെ പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടര്‍ന്നു.
സംസ്ഥാനത്തെ എല്ലാ മേഖലയിലുള്ളവരും അമ്മയുടെ ഈ തീരുമാനത്തിനെതിരെ രംഗത്തു വന്നുകൊണ്ടിരിക്കുകയാണ്. തങ്ങള്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് എന്നു വ്യക്തമാക്കിയാണ് എല്ലാവരും താരങ്ങള്‍ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.

COMMENTS