ഇടുക്കി: 1.120 കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്തിയ എറണാകുളം അങ്കമാ...
ഇടുക്കി: 1.120 കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്തിയ എറണാകുളം അങ്കമാലി സ്വദേശികളെയാണ് ഉടുമ്പന്‍ചോല എക്‌സൈസ് സംഘം പിടികൂടിയത്. എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്.
കമ്പത്തു നിന്നും 10,000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് എറണാകുളത്ത് എത്തിച്ച് ചെറുപൊതികളാക്കി 500 രൂപ നിരക്കില്‍ ചില്ലറ വില്‍പ്പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. മുന്‍പും ഇതുപോലെ നിരവധി തവണ കഞ്ചാവ് കടത്തിയിരുന്നതായി പ്രതികള്‍ സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

COMMENTS