കൊച്ചി: കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്നു കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര്‍ പ്രദീപ് അറസ്റ്റില്‍. സി.ഐ ക്രിസ...
കൊച്ചി: കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്നു കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര്‍ പ്രദീപ് അറസ്റ്റില്‍. സി.ഐ ക്രിസ്പിന് സാമിനെന്ന് പറഞ്ഞാണ് അറസ്റ്റിലായ പ്രദീപ് ഇവരില്‍ നിന്നു കൈക്കൂലി വാങ്ങിയത്.
ശ്രീജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ 25,000 രൂപയാണ് പ്രദീപ് ആവശ്യപ്പെട്ടത്. 15,000 രൂപ ബന്ധുക്കള്‍ ഇയാള്‍ക്ക് നല്‍കുകയും ചെയ്തു.
എന്നാല്‍ ശ്രീജിത്ത് മരിച്ചതോടെ ഇയാള്‍ പണം തിരികെ നല്കി. സംഭവം വിവാദമായതോടെ ഇയാളെ സര്‍വ്വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
COMMENTS