കോഴിക്കോട്: കാലവര്‍ഷം ശക്തമായി തുടരവേ സംസ്ഥാനത്ത് പേമാരിയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം പതിനാലായി. വ്യാഴാഴ്ച കോഴിക്കോട് ജില്ലയില...
കോഴിക്കോട്: കാലവര്‍ഷം ശക്തമായി തുടരവേ സംസ്ഥാനത്ത് പേമാരിയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം പതിനാലായി. വ്യാഴാഴ്ച കോഴിക്കോട് ജില്ലയില്‍ മാത്രം എട്ടു പേര് മരിച്ചു. മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പേര് ഉരുള്‍പൊട്ടലിലും ഒരാള്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടുമാണ് മരിച്ചത്. ഏഴു പേരെ കാണാതായി.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് കോഴിക്കോട് ഉരുള്‍പൊട്ടലുണ്ടായത്. കരിഞ്ചോലമലയിലെ രണ്ടിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിലാണ് ഏഴു പേര് മരിച്ചത്. നാലു വീടുകള്‍ പൂര്‍ണ്ണമായും മണ്ണിനടിയിലായി. ഏഴുപേരെ കാണാതായി. ഇവര്‍ക്കായി ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നു.
കോഴിക്കോട് ജില്ലയില്‍ താമരശ്ശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലമലയിലെ രണ്ടിടങ്ങള്‍, കക്കയം, പുല്ലൂരാമ്പാറ,ചമല്‍, കുളിരാമുട്ടി എന്നിവിടങ്ങളിലായി ആറിടത്ത് ഉരുള്‍പൊട്ടലുണ്ടായി.
കരിഞ്ചോലമലയില്‍ നാലു വീടുകളാണ് മണ്ണിനടിയിലായത്. പുലര്‍ച്ചെ മൂന്നിനുണ്ടായ ആദ്യ ഉരുള്‍പൊട്ടലില്‍ മണിക്കുന്ന് സ്വദേശി പ്രസാദിന്റെ വീട് തകര്‍ന്നെങ്കിലും ആളപായമുണ്ടായില്ല.
നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയും സമീപവീടുകളില്‍ നിന്ന് ആഴുകളെ മാറ്റിക്കൊണ്ടിരിക്കുന്നതിനിടെയാണ് രാവിലെ ആറു മണിയോടെ രണ്ടാമതും ഉരുള്‍പൊട്ടിയത്. കരിഞ്ചോല ഹസന്, അബ്ദുള്‍ റഹ്മാന്, അബ്ദുസലീം, ഈര്‍ച്ച അബ്ദുള്‍ റഹ്മാന്, കൊടശ്ശേരി പൊയ്യില്‍ പ്രസാദ് എന്നിവരുടെ വീടുകള്‍ തകര്‍ന്നു. അപകടത്തിനു തൊട്ടുമുമ്പ് വീടുമാറിയതിനാല്‍ ഈര്‍ച്ച അബ്ദുറഹ്മാും കുടുംബവും രക്ഷപ്പെട്ടു.
കോട്ടയം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലായി മഴക്കെടുതിയില്‍ ആറു പേര് മരിച്ചു. കോട്ടയത്തും മലപ്പുറത്തും വ്യാഴാഴ്ച രണ്ടു പേര് വീതം മുങ്ങി മരിച്ചു. തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ഒരാള്‍ മരം തലയില്‍ വീണാണ് മരിച്ചത്.
Highlight: Monsoon lashes Kerala. 14 die, several missing.

COMMENTS