മുംബയ്: എതരില്ലാത്ത രണ്ടു ഗോളിന് കെനിയയെ തകര്‍ത്ത് ഇന്ത്യ ഇന്റര്‍ കോണ്ടിനെന്റല് ഫുട്ബോള്‍ കിരീടം ചൂടി. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയ...
മുംബയ്: എതരില്ലാത്ത രണ്ടു ഗോളിന് കെനിയയെ തകര്‍ത്ത് ഇന്ത്യ ഇന്റര്‍ കോണ്ടിനെന്റല് ഫുട്ബോള്‍ കിരീടം ചൂടി.
ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളുകളാണ് ഇന്ത്യക്ക് കിരീടം നേടിക്കൊടുത്തത്. ആദ്യ പകുതിയിലായിരുന്നു രണ്ടു ഗോളുകളും പിറന്നത്.
ബോക്സിനു പുറത്തുനിന്നെടുത്ത ഫ്രീകിക്കിലൂടെ എട്ടാം മിനിറ്റില്‍ ഛേത്രി ആദ്യം എതിരാളിയുടെ ഗോള്‍ വല കുലുക്കി. തുടര്‍ന്ന് ഇന്ത്യ പ്രതിരോധത്തിലേക്ക് മാറി. പക്ഷേ, 28 ാം മിനിറ്റില്‍ ഛേത്രി വീണ്ടും കെനിയയെ ഞെട്ടിച്ചു.
കിരീടനേട്ടത്തിനൊപ്പം, ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോളുകള്‍ നേടിയ താരമെന്ന റെക്കോഡ് ലയണല്‍ മെസിയുമായി സുനില്‍ ഛേത്രി പങ്കുവയ്ക്കുകയും ചെയ്തു.
COMMENTS