കൊച്ചി: എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകളുടെ മര്‍ദ്ദനത്തിനിരയായ ഡ്രൈവര്‍ ഗവാസ്‌കര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. എ.ഡി.ജി.പിയുടെ മക...
കൊച്ചി: എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകളുടെ മര്‍ദ്ദനത്തിനിരയായ ഡ്രൈവര്‍ ഗവാസ്‌കര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. എ.ഡി.ജി.പിയുടെ മകള്‍ ഇയാള്‍ക്കെതിരെ നല്‍കിയ പരാതി വ്യാജമാണെന്നും അതിനാല്‍ അത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഈ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും.
നേരത്തെ സുധേഷ് കുമാറിന്റെ മകള്‍ തന്നെ മര്‍ദ്ദിച്ചു എന്നു കാണിച്ച് ഗവാസ്‌കര്‍ പരാതി നല്‍കുകയും മകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എ.ഡി.ജി.പിയുടെ മകള്‍ ഗവാസ്‌കര്‍ക്കെതിരെ കേസുകൊടുത്തത്. അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഗവാസ്‌കര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇതിനെതിരെയാണ് ഗവാസ്‌കര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

COMMENTS