കൊച്ചി: താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പൊതുജനങ്ങളെയും രാഷ്ട്രീയക്കാരെയും രാജിവച്ച നടികളെയും അധിക്ഷേപിച്ചുള്ള എം.എല്‍.എയു...
കൊച്ചി: താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പൊതുജനങ്ങളെയും രാഷ്ട്രീയക്കാരെയും രാജിവച്ച നടികളെയും അധിക്ഷേപിച്ചുള്ള എം.എല്‍.എയും നടനുമായ ഗണേഷ് കുമാറിന്റെ വാട്‌സ്ആപ്പ് സന്ദേശം പുറത്തുവന്നു. അമ്മയുടെ ഭാരവാഹിയായ ഇടവേള ബാബുവിന് അയച്ച സന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
അമ്മ ഒരു രാഷ്ട്രീയ സംഘടന അല്ലാത്തതിനാല്‍ പൊതുജനങ്ങളുടെ പിന്തുണ ആവശ്യമില്ലെന്നും രാഷ്ട്രീയക്കാരുടെ പ്രസ്താവന ചാനലുകളില്‍ പേരുവരാനാണെന്നും പത്രവാര്‍ത്തകളും ഫേസ്ബുക്ക് പോസ്റ്റും കണ്ട് പേടിക്കേണ്ട കാര്യമില്ലെന്നും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ രണ്ടു ദിവസം കൊണ്ട് തീരുമെന്നും അതിനാല്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നും ഗണേഷ് കുമാറിന്റെ ശബ്ദ സന്ദേശത്തില്‍ പറയുന്നു.
രാജിവച്ച നാലു നടികളും കുഴപ്പക്കാരാണെന്നും അവര്‍ സിനിമയില്‍ അവസരമില്ലാത്തവരാണെന്നും അമ്മയില്‍ സജീവമല്ലെന്നും അമ്മയുടെ മെഗാ ഷോയില്‍ ഇവര്‍ പങ്കെടുത്തില്ലെന്നും ഇവര്‍ക്ക് അമ്മയില്‍ നിന്ന് പുറത്തു പോകുന്നതിനെ വേറെ സംഘടനയുണ്ടാക്കുന്നതിനോ യാതൊരു കുഴപ്പവുമില്ലെന്നും അതൊക്കെ നല്ല കാര്യമാണെന്നും സന്ദേശത്തിലുണ്ട്.

COMMENTS