കാസര്‍കോട്: സ്‌കൂളിലേക്ക് പോവുകയായിരുന്ന മൂന്നാംക്ലാസ്സുകാരനെ വെട്ടിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വി...
കാസര്‍കോട്: സ്‌കൂളിലേക്ക് പോവുകയായിരുന്ന മൂന്നാംക്ലാസ്സുകാരനെ വെട്ടിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കാസര്‍കോട് അഡീഷണല്‍ ഫസ്റ്റ് ക്ലാസ്സ് സെഷന്‍സ് കോടതിയുടേതാണ് വിധി. കണ്ണോത്ത് വലിയവളപ്പില്‍ വിജയകുമാറിനാണ് (38) കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.
2015 ജൂലായ് ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ സഹോദരിയുമൊത്ത് സ്‌കൂളിലേക്കു പോവുകയായിരുന്ന ഫഹദ് എന്ന കുട്ടിയെ മറ്റു കുട്ടികളെ കത്തികാട്ടി ഓടിച്ചുവിട്ടശേഷം കഴുത്തറുത്തു കൊല്ലുകയായിരുന്നു.
വിജയകുമാര്‍ പിഴയായി അടയ്‌ക്കേണ്ട ഒരു ലക്ഷം രൂപയില്‍ നിന്ന് 50,000 രൂപ ഫഹദിന്റെ കുടുംബത്തിന് നല്‍കാനും കോടതി ഉത്തരവിട്ടു.

COMMENTS