കൊച്ചി: ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ദുല്‍ഖര്‍ സല്‍മാനെ ഹിന്ദിയില്‍ പ്രമോട്ട് ചെയ്യുന്നത് പിതാവും മെഗാസ്റ്റാറുമായ മമ്മൂട്ടിയാണെന്ന...
കൊച്ചി: ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ദുല്‍ഖര്‍ സല്‍മാനെ ഹിന്ദിയില്‍ പ്രമോട്ട് ചെയ്യുന്നത് പിതാവും മെഗാസ്റ്റാറുമായ മമ്മൂട്ടിയാണെന്ന സിനിമാ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ തരണ്‍ ആദര്‍ശിന്റെ ട്വീറ്റിന് മറുപടിയുമായി ദുല്‍ഖര്‍ തന്നെ രംഗത്തെത്തി. ദുല്‍ഖറിന്റെ കന്നി ഹിന്ദി ചിത്രം കര്‍വാന്റെ പ്രചാരണ പരിപാടിയില്‍ മമ്മൂട്ടി പങ്കെടുക്കുന്നു എന്നായിരുന്നു ട്വീറ്റ്.
എന്നാല്‍ ഇത് തെറ്റാണെന്നാണ് ദുല്‍ഖര്‍ ട്വീറ്റ് ചെയ്യുന്നത്. തന്നെയോ തന്റെ സിനിമയെയോ ഇന്നുവരെ അച്ഛന്‍ പ്രമോട്ട് ചെയ്തിട്ടില്ലെന്നും ഇനിയും അതിന് ഒരു മാറ്റവും വരില്ലെന്നും ആരോ മനപ്പൂര്‍വം പ്രചരിപ്പിച്ച വാര്‍ത്തയാണിതെന്നും ദുല്‍ഖര്‍ മറുപടിയായി കുറിച്ചു.
ഇതിനു തൊട്ടു പിന്നാലെ തന്നെ തരണ്‍ തന്റെ തെറ്റു തിരുത്തി രംഗത്തുവന്നു.
കര്‍വാനില്‍ ദുല്‍ഖറിനൊപ്പം ഇര്‍ഫാന്‍ ഖാനും പ്രധാനവേഷത്തിലെത്തുന്നു. മിഥില പാര്‍ക്കറാണ് ചിത്രത്തിലെ നായിക. ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം റോണി സ്‌ക്രൂവാലയാണ്. ആഗസ്റ്റ് മൂന്നിനാണ് ചിത്രത്തിന്റെ റിലീസ്.
Keywords: Dulqar Salman, DQ, Mammootty, Karwan
COMMENTS