കോട്ടയം: നടി ഊര്‍മ്മിള ഉണ്ണി പങ്കെടുക്കുന്ന ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്ന് അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് ഫേസ്ബുക്ക് പോ...
കോട്ടയം: നടി ഊര്‍മ്മിള ഉണ്ണി പങ്കെടുക്കുന്ന ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്ന് അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ജൂലായ് ഒന്നിന് കോഴിക്കോട് സംഘടിപ്പിച്ചിരിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിലുള്ള അക്ഷര പുരസ്‌കാരം ചടങ്ങിലാണ് ഊര്‍മ്മിള ഉണ്ണി പങ്കെടുക്കുന്നതിനാല്‍ ദീപ നിശാന്ത് പങ്കെടുക്കാത്തത്.
നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുക്കുന്നതിനുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ടത് ഊര്‍മ്മിള ഉണ്ണിയാണ്. ഇതിനെതിരെയുള്ള പ്രതിഷേധമായും ആക്രമിക്കപ്പെട്ട നടിയോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുമാണ് ദീപ ഇങ്ങനെ ഒരു തീരുമാനമെടുത്തിരിക്കുന്നത്. വിവരം ഭാരവാഹികളെ അറിയിച്ചിട്ടുണ്ടെങ്കിലും മറ്റു പലരും അന്വേഷിക്കുന്നതിനാലാണ് ഫേസ്ബുക്കില്‍ കുറിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി.

COMMENTS