തലശേരി: പിണറായിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനടുത്തായി കാലുകളും തലയും വെട്ടിമാറ്റിയ നിലയില്‍ പൂച്ചകളുടെ മൃതദേഹം കണ്ടെത്തി. സംഭവ...
തലശേരി: പിണറായിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനടുത്തായി കാലുകളും തലയും വെട്ടിമാറ്റിയ നിലയില്‍ പൂച്ചകളുടെ മൃതദേഹം കണ്ടെത്തി. സംഭവത്തെക്കുറിച്ച് പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി.
രാഷ്ട്രീയ സംഘര്‍ഷം നിലനിന്നിരുന്നപ്പോള്‍ ഇത്തരത്തില്‍ വളര്‍ത്തുമൃഗങ്ങളെ ക്രൂരമായി കൊല്ലുന്നത് പതിവായിരുന്നു. എന്നാല്‍ സമാധാനപരമായി പോകുന്ന ഈ സമയത്ത് ഇത്തരത്തില്‍ മൃഗങ്ങളെ കൊല്ലുന്നത് ആളുകളില്‍ പരിഭ്രാന്തി പടര്‍ത്തുന്നുണ്ട്.
മുഖ്യമന്ത്രിയുടെ വീടിനടുത്തായതിനാല്‍ 24 മണിക്കൂറും പൊലീസ് നിരീക്ഷണത്തിലുള്ള സ്ഥലമായിട്ടും ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നതാണ് ആളുകളെ അസ്വസ്ഥരാക്കുന്നത്. മാത്രമല്ല ഈ സംഭവം നടന്നിരിക്കുന്നത് നിര്‍ദ്ദിഷ്ട പൊലീസ് സ്റ്റേഷന്റെ തൊട്ടടുത്തായിട്ടാണെന്നുള്ളതും ശ്രദ്ധേയമാണ്.

COMMENTS