തിരുവനന്തപുരം: സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്ക് കേരള ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനായി പത്തു ശതമാനം സീറ്റ് നീക്കിവയ്ക്കും. ഇവരുടെ ഫലം വന്ന...
തിരുവനന്തപുരം: സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്ക് കേരള ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനായി പത്തു ശതമാനം സീറ്റ് നീക്കിവയ്ക്കും. ഇവരുടെ ഫലം വന്ന ശേഷമായിരിക്കും ഈ സീറ്റുകളില്‍ പ്രവേശനം നടത്തുക. സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം വരാന്‍ വൈകുന്നതു മൂലമാണ് ഇങ്ങനെയൊരു തീരുമാനം സര്‍ക്കാര്‍ എടുത്തത്. ഉടന്‍തന്നെ ഇതിനായുള്ള നിര്‍ദ്ദേശം ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ സര്‍ക്കാരിനു സമര്‍പ്പിക്കുകയും സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്യും.
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം വന്നതിന്റെ തുടര്‍ച്ചയായി ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരുന്നു. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയെഴുതിയ പല വിദ്യാര്‍ഥികളും കേരള സിലബസിലേക്കു മാറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവരുടെ ഫലം വരുമ്പോഴേക്കും ഹയര്‍സെക്കന്‍ഡറിക്ക് അപേക്ഷിക്കേണ്ട സമയം കഴിയും. രക്ഷിതാക്കള്‍ ഇത് അറിയിച്ച സാഹചര്യത്തിലാണ് ഗവണ്മെന്റ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.
COMMENTS