മാഹി: മാഹിയില്‍ കൊല്ലപ്പെട്ട സിപിഎം നേതാവ് പള്ളുരിലെ കണ്ണിപ്പൊയില്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് തൊട്ടു പിന...
മാഹി: മാഹിയില്‍ കൊല്ലപ്പെട്ട സിപിഎം നേതാവ് പള്ളുരിലെ കണ്ണിപ്പൊയില്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് തൊട്ടു പിന്നാലെ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് ഷമേജിന്റെ വീട് സന്ദര്‍ശിക്കാതെ മടങ്ങി.
ഇന്നു രാത്രി എട്ടോയോടെയാണ് മുഖ്യമന്ത്രി ബാബുവിന്റെ വീട്ടിലെത്തിയത്.
അഞ്ചുമിനിറ്റ് ഇവിടെ ചെലവഴിച്ചു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്, മത്സ്യഫെഡ് ചെയര്മാന് സി.പി. കുഞ്ഞിരാമന്, നേതാക്കളായ എം.സുരേന്ദ്രന്, എം.സി. പവിത്രന്, തലശ്ശേരി നഗരസഭാ ചെയര്മാന് സി.കെ. രമേശന് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമെത്തി.
മാഹിയില്‍നിന്ന് മുഖ്യമന്ത്രി കോഴിക്കോട്ടേക്കു പോയി.
COMMENTS