ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചു. രാഷ്ട്രപതിഭവന്റെ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം ...
ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചു. രാഷ്ട്രപതിഭവന്റെ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
മുതിര്‍ന്ന ബിജെപി നേതാക്കളെ ഒഴിവാക്കിയാണ് കേന്ദ്രനേതൃത്വം കുമ്മനത്തെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്. നടപടിയില്‍ ബിജെപിയിലെ ഒരുവിഭാഗത്തിനു കടുത്ത വിയോജിപ്പുണ്ട്. അതിനു പിന്നാലെയാണ് മിസോറാം ഗവര്‍ണറായി കുമ്മനത്തെ നിയമിച്ചത്.
കേരളത്തിലെ ബിജെപി നേതാക്കളെ നോക്കുകുത്തിയാക്കിയാണ് നേരത്തെ അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയത്. വര്‍ഷങ്ങളായി ബിജെപിയുടെ നേതൃത്വത്തിലുള്ള നേതാക്കളെ കേന്ദ്ര നേതൃത്വം അവഗണിക്കുന്നു എന്ന പരാതിയാണ് നേതാക്കള്‍ക്കുള്ളത്.
നിലവിലെ മിസോറാം ഗവര്‍ണര്‍ നിര്‍ഭയ് ശര്മയുടെകാലാവധി അവസാനിക്കുന്ന ഒഴിവിലേക്കാണ് കുമ്മനത്തെ പരിഗണിച്ചത്.
ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു കുമ്മനം. 1987 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദുമുന്നണി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ അദ്ദേഹം മത്സരിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും അദ്ദേഹം മത്സരിച്ചു.
Highlight: BJP Kerala state president Kummanam Rajasekharan appointed governor of Mizoram

COMMENTS