ന്യൂഡല്‍ഹി: കത്വ കേസിന്റെ വിചാരണ കശ്മീരിന് പുറത്ത് നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. അതിന്റെ ഭാഗമായി കേസിന്റെ വിചാരണ പത്താന്കോട്ടി...
ന്യൂഡല്‍ഹി: കത്വ കേസിന്റെ വിചാരണ കശ്മീരിന് പുറത്ത് നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. അതിന്റെ ഭാഗമായി കേസിന്റെ വിചാരണ പത്താന്‍കോട്ടിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ഹര്‍ജി പരിഗണിച്ചാണ് ഈ തീരുമാനം. തല്ക്കാലം കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ജമ്മുകശ്മീര്‍ സര്‍ക്കാരിന് പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാമെന്നും ഇടവേളകളില്ലാതെ വാദം കേട്ട് കേസ് വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കേസില്‍ രഹസ്യ വിചാരണ നടത്തണമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഒരുക്കണമെന്നും സുപ്രീംകോടതിയുടെ ഉത്തരവില്‍ പറയുന്നു.
നേരത്തെ ഈ കേസിന്റെ വിചാരണ കശ്മീരിന് പുറത്തു നടത്തരുതെന്നും കേസില്‍ സ്വതന്ത്ര വിചാരണ ഉറപ്പുവരുത്തുമെന്നും ജമ്മുകശ്മീര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. സര്‍ക്കാരിന്റെ ഈ അഭ്യര്‍ത്ഥന തള്ളിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
COMMENTS