തിരുവനന്തപുരം: ഗോവിന്ദചാമി പ്രതിയായ ഷൊര്‍ണ്ണൂര്‍ കൊലപാതകക്കേസില്‍ ഫോറന്‍സിക് വിദഗ്ദ്ധന് ഡോ.ഉന്മേഷിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള റിപ...
ഇതില്‍ പ്രതിഭാഗത്തിന് അനുകൂലമായി ഉന്മേഷ് മൊഴി നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് അദ്ദേഹത്തെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും വകുപ്പുതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ ആരോപണം പരിശോധിച്ച വിദഗ്ദ്ധസമിതി അദ്ദേഹം കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും സത്യസന്ധമായി സ്വന്തം ജോലി ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. ഇതോടെയാണ് അദ്ദേഹത്തെ ആരോപണമുക്തനായി പ്രഖ്യാപിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
COMMENTS