ജാവേദ് റഹ്മാന് ബംഗളൂരു: എല്ലാ പ്രവചനങ്ങളും കാറ്റില്‍പ്പറത്തി കര്‍ണാടകത്തില്‍ ബിജെപി ഒറ്റയ്ക്കു ഭരണം പിടിക്കുമെന്ന സൂചന നല്‍കിക്കൊണ്ട്...
ജാവേദ് റഹ്മാന്
ബംഗളൂരു: എല്ലാ പ്രവചനങ്ങളും കാറ്റില്‍പ്പറത്തി കര്‍ണാടകത്തില്‍ ബിജെപി ഒറ്റയ്ക്കു ഭരണം പിടിക്കുമെന്ന സൂചന നല്‍കിക്കൊണ്ട് പതിനൊന്നു മണിയോടെ, അവര്‍ 120 സീറ്റില്‍ ലീഡ് ചെയ്യുന്നു. കേവല ഭൂരിപക്ഷത്തിന് 113 സീറ്റ് മതിയെന്നിരിക്കെ 120 സീറ്റിലേക്ക് ലീഡ് ഉയര്‍ത്താനായത് ബിജെപിക്കു പ്രതീക്ഷ പകരുന്നുണ്ട്.ആര്‍ക്കും ഭൂരിപക്ഷം കിട്ടാതെ വരുമ്പോള്‍ വിലപേശാമെന്നു കരുതി സിംഗപ്പൂരിലേക്കു പറന്ന ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമ ഇളിഭ്യനാവുകയും ചെയ്തു.
ഒടുവിലെ റിപ്പോര്‍ട്ടു പ്രകാരം കോണ്‍ഗ്രസ് 56 സീറ്റിലേക്കു കൂപ്പുകുത്തിയിരിക്കുകയാണ്. മൂന്നാം കക്ഷിയായ ജെഡിഎസിന് 42 സീറ്റില്‍ ലീഡുണ്ട്. മറ്റുള്ളവര്‍ രണ്ടു സീറ്റില്‍ ലീഡ് ചെയ്യുന്നു.
ബിജെപി തരംഗം എന്നു പറയാവുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഈ തിരഞ്ഞെടുപ്പിലെ വിജയം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആത്മവിശ്വാസം പകരാന്‍ പോന്നതാണ്. നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്കു കൂടിയുള്ള തിരിച്ചടിയായും ഈ തിരഞ്ഞെടുപ്പു ഫലം വ്യാഖ്യാനിക്കപ്പെട്ടേക്കാം.
COMMENTS