തിരുവനന്തപുരം: പത്രപ്രവര്‍ത്തനമായിരുന്നു കുമ്മനം രാജശേഖരന്റെ ആദ്യ തട്ടകം. ദീപികയിലായിരുന്നു പത്രപ്രവര്‍ത്തനജീവിതത്തിന്റെ തുടക്കം. പിന്നീട...
തിരുവനന്തപുരം: പത്രപ്രവര്‍ത്തനമായിരുന്നു കുമ്മനം രാജശേഖരന്റെ ആദ്യ തട്ടകം. ദീപികയിലായിരുന്നു പത്രപ്രവര്‍ത്തനജീവിതത്തിന്റെ തുടക്കം. പിന്നീട് വിവിധ പത്രസ്ഥാപനങ്ങളില്‍ ജോലി ചെയ്തു.
1976 ല്‍ സര്‍ക്കാര്‍ ജീവനക്കാരനായി. കൊച്ചിയിലെ ഫുഡ് കോര്‍പ്പറേഷനില്‍ ദീര്‍ഘകാലം ജോലി ചെയ്തു.
ജോലിയില്‍ നിന്നു വിരമിച്ച ശേഷമാണ് പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായി. 1979 ല്‍ വിശ്വഹിന്ദുപരിഷത്ത് കോട്ടയം ജില്ലാസെക്രട്ടറിയായി. 1981 ല്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി. 1985 ല്‍ ഹിന്ദുമുന്നണി ജനറല്‍ സെക്രട്ടറിയായി.
ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു കുമ്മനം. ഒടുവില്‍ ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്നു. രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചതും അപ്രതീക്ഷിതവുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷനായി കുമ്മനത്തെ തിരഞ്ഞെടുത്തത്.
1987 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദുമുന്നണി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ അദ്ദേഹം മത്സരിച്ച കുമ്മനം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും അദ്ദേഹം മത്സരിച്ചു.
ക്ഷേത്രസംരക്ഷണ സമിതി, ഹിന്ദുമുന്നണി എന്നിവയുടെ നേതൃനിരയില്‍ കുമ്മനം പ്രവര്‍ത്തിച്ചു. ശിവഗിരി സമരസഹായ സമിതി, മാറാട് കൂട്ടക്കൊലക്കെതിരെ രൂപവത്കരിച്ച ആക്ഷന്‍ കൗണ്‍സില്‍, ആറന്മുള ഹെറിറ്റേജ് വില്ലേജ് ആക്ഷന്‍ കൗണ്‍സില്‍ തുടങ്ങിയ സമരങ്ങളുടെ ഭാഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു.
വിവിധ ഹൈന്ദവ വിഭാഗങ്ങളെ ഹിന്ദു ഐക്യവേദിയില്‍ ഒരുമിപ്പിച്ചത് കുമ്മനമാണ്. ഈ നേതൃപാടവമാണ് ബിജെപി കേന്ദ്രനേതൃത്വത്തെ ആകര്‍ഷിച്ചത്. മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് കേരളത്തിലെ ബിജെപിയെ നയിക്കാന്‍ കുമ്മനത്തെ തിരഞ്ഞെടുത്തതിന്റെ കാരണവും അതാണ്.
കോട്ടയത്ത് കുമ്മനത്താണ് ജനനം. അച്ഛന് അഡ്വ.രാമകൃഷ്ണപിള്ള എന്‍.എസ്.താലൂക്ക് യൂണിയന് നേതാവായിരുന്നു. കോട്ടയം സിഎംഎസ് കോളജില്‍ ബിരുദപഠനം. പിന്നീട് പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദവും നേടി.
Highlight: BJP Kerala state president Kummanam Rajasekharan.

COMMENTS