കൊച്ചി: മുന്‍ മന്ത്രി തോമസ് ചാണ്ടിയെ എന്‍.സി.പി സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തു. എ.കെ.ശശീന്ദ്രന് പക്ഷക്കാരനായ പി.കെ രാജന്മാസ്റ്ററാണ...
കൊച്ചി: മുന്‍ മന്ത്രി തോമസ് ചാണ്ടിയെ എന്‍.സി.പി സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തു. എ.കെ.ശശീന്ദ്രന് പക്ഷക്കാരനായ പി.കെ രാജന്മാസ്റ്ററാണ് വൈസ് പ്രസിഡന്റ്. നെടുമ്പാശ്ശേരിയില്‍ ചേര്‍ന്ന എന്‍.സി.പി സംസ്ഥാന ഭാരവാഹി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് മന്ത്രി എ.കെ.ശശീന്ദ്രന് വിഭാഗവും തോമസ് ചാണ്ടി വിഭാഗവും തമ്മില്‍ തര്‍ക്കം രൂക്ഷമായിരുന്നു. മന്ത്രി സ്ഥാനം എ.കെ. ശശീന്ദ്രന് തിരികെ ലഭിച്ചതോടെ പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു തോമസ് ചാണ്ടി വിഭാഗം. അതിനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.
COMMENTS