കണ്ണൂര്‍: പൊലീസിന്റെ പതിനൊന്നു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍. ഭക്ഷണത്തില്‍ വിഷം ചേര്‍ന്ന ജന്മം നല്‍കിയവരെയും സ്വന്തം രക്തത്തിനെയും കൊല...
കണ്ണൂര്‍: പൊലീസിന്റെ പതിനൊന്നു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍. ഭക്ഷണത്തില്‍ വിഷം ചേര്‍ന്ന ജന്മം നല്‍കിയവരെയും സ്വന്തം രക്തത്തിനെയും കൊലപ്പെടുത്തിയപ്പോഴും പതറാതിരുന്ന സൗമ്യക്ക് ചോദ്യശരങ്ങള്‍ക്കു മുന്നില്‍ അധികം പിടിച്ചുനില്‍ക്കാനായില്ല.
പിണറായി പടന്നക്കരയില്‍ അച്ഛനമ്മമാരെയും മകളെയും വിഷം നല്‍കി കൊലപ്പെടുത്തിയ സൗമ്യ ഒടുവില്‍ പൊട്ടിക്കരച്ചിലോടെ എല്ലാം പൊലീസിനോട് തുറന്നുപറഞ്ഞു. ചുരുളഴിഞ്ഞത് ഞെട്ടിപ്പിക്കുന്ന കൊലപാതക വിവരങ്ങള്‍.
നിരവധി പേരുമായി സൗമ്യയ്ക്ക് വഴിവിട്ട ബന്ധമുണ്ട്. ഒരിക്കല്‍ രണ്ടു ചെറുപ്പക്കാരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യം മകള്‍ കാണാനിടയായി.
വിവരം മകള്‍ അമ്മയോടു പറഞ്ഞു. അമ്മയെ സൗമ്യയെ വഴക്കു പറഞ്ഞു. മാത്രമല്ല മറ്റുള്ളവരോടും സൗമ്യയെ മോശക്കാരിയായി ചിത്രീകരിച്ചു സംസാരിച്ചു.
അതോടെ സൗമ്യയ്ക്ക് അമ്മയോട് പക ഉടലെടുത്തു. ഒടുവില്‍ അമ്മയെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു. അമ്മയ്ക്കു വിഷം കലര്‍ത്തിയഭക്ഷണം നല്‍കി. ഭക്ഷണം കഴിച്ച അമ്മ ഛര്‍ദ്ദിച്ചു. ചോറില്‍ വിഷം കലര്‍ത്തിയാണ് അമ്മയ്ക്കു കൊടുത്തത്. അമ്മയെ തലശ്ശേരിയിലെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ അമ്മ മരിച്ചു.
അമ്മയുടെ മരണത്തില്‍ ആര്‍ക്കും സംശയം തോന്നാത്തത് സൗമ്യയുടെ ആത്മവിശ്വാസം ഉയര്‍ത്തി. അങ്ങനെയാണ് അമ്മയെപ്പോലെ അച്ഛനെയും ഇല്ലാതാക്കാന്‍ തീരുമാനിച്ചത്.ചൂടുള്ള രസത്തില്‍ എലിവിഷം ചേര്‍ത്താണ് അച്ഛന് കൊടുത്തത്.
മകള്‍ ഐശ്യരുടെ ജീവനെടുക്കാനും സൗമ്യ എലിവിഷമാണ് ഭക്ഷണത്തില്‍ ചേര്‍ത്തു നല്‍കിയത്. ഭക്ഷണം കഴിച്ച മകള്‍ ഛര്‍ദ്ദിച്ചപ്പോള്‍ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. പിന്നീട് അവിടെ നിന്ന് കോഴിക്കോട്ടേക്കു കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു.
മരണങ്ങളില്‍സംശയം തോന്നാതിരിക്കാനും സൗമ്യ ശ്രദ്ധിച്ചു. അതിനായാണ് കുടിവെള്ളത്തില്‍ അമോണിയം കലര്‍ന്നതായി പ്രചരിപ്പിച്ചത്.
സൗമ്യയുമായി ബന്ധമുള്ള മൂന്നു യുവാക്കളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ രണ്ടുപേരെ പിന്നീട് വിട്ടയച്ചു. ഒരാള്‍ കസ്റ്റഡിയിലാണ്.
സൗമ്യയുടെ അച്ഛനമ്മമാരായ കുഞ്ഞിക്കണ്ണന്‍, കമല, രണ്ടാമത്തെ മകള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ നാലു മാസത്തിനിടെയാണ് മരണങ്ങള്‍ നടന്നത്.
ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് മൂന്നു പേരെയും കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് ചോദ്യം ചെയ്യലില്‍ കഴിഞ്ഞ ദിവസം സൗമ്യ സമ്മതിച്ചിരുന്നു.
കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും സൗമ്യ തന്നെയാണെന്നും മാറ്റാര്‍ക്കും അതില്‍ പങ്കില്ലെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സൗമ്യയുടെ മൂത്ത മകള്‍ ആറു വര്‍ഷം മുമ്പ് മരിച്ചിരുന്നു. എന്നാല്‍, മകളുടേത് സ്വാഭാവികമരണമമാണെന്നാണ് ചോദ്യം ചെയ്യലില്‍ സൗമ്യ പൊലീസിനോട് പറഞ്ഞത്.

COMMENTS