തിരുവനന്തപുരം: തൊഴില്‍ സ്ഥിരത അറബിക്കടലിലെറിഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ചുള്ള പണിമുടക്ക് കേരളത്തെ നിശ്ചലമാക്കി. വ്യാപാരി...
തിരുവനന്തപുരം: തൊഴില്‍ സ്ഥിരത അറബിക്കടലിലെറിഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ചുള്ള പണിമുടക്ക് കേരളത്തെ നിശ്ചലമാക്കി. വ്യാപാരികള്‍ കൂടി പണിമുടക്കില്‍ പങ്കുചേര്‍ന്നതോടെ ബന്ദിനു സമാനമായ സ്ഥിതിയാണ്.
പണിമുടക്കുന്ന തൊഴിലാളികള്‍ തിരുവനന്തപുരത്ത് രാജ്ഭവനിലേക്കു മാര്‍ച്ച് നടത്തുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്കാണ് മറ്റു ജില്ലകളില്‍ മാര്‍ച്ചും ധര്‍ണയും.
സ്വകാര്യ വാഹനങ്ങളെ തടയില്ലെന്നു പണിമുടക്കുന്ന സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ബസ്സുകളും ഓട്ടോ, ടാക്‌സി തുടങ്ങിയവും മിക്കയിടത്തും ഓടുന്നില്ല. പരീക്ഷകള്‍ പലതും മാറ്റിവച്ചിട്ടുമുണ്ട്.
ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന തൊഴില്‍ സ്ഥിരതാ നിയമം ഒഴിവാക്കി നിശ്ചിതകാല തൊഴില്‍ എന്ന രീതി നടപ്പാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്.
തിങ്കളാഴ്ച അര്‍ധരാത്രി വരെ പണിമുടക്ക് തുടരും. ബിഎംഎസ് ഒഴികെ മിക്കവാറും എല്ലാ തൊഴിലാളി സംഘടനകളും പങ്കെടുക്കുന്നുണ്ട്. മോട്ടോര്‍വാഹന തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
ബാങ്ക്, ബിഎസ്എന്‍എല്‍, ഇന്‍ഷ്വറന്‍സ്, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സര്‍വീസ് ജീവനക്കാര്‍, അധ്യാപകര്‍ തുടങ്ങിയവരും പണിമുടക്കിലാണ്. പാല്‍, പത്ര വാഹനങ്ങള്‍, വിവാഹം, ആംബുലന്‍സ് സര്‍വീസ് എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയതായി സംഘടനകള്‍ പറയുന്നു.

COMMENTS