തിരുവനന്തപുരം: കോവളം ബീച്ചിനു സമീപം ദുരൂഹസാഹചര്യത്തില്‍ മരിച്ച വിദേശ വനിത ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഡി.എന്‍.എ പരിശോധനാ ഫല...
തിരുവനന്തപുരം: കോവളം ബീച്ചിനു സമീപം ദുരൂഹസാഹചര്യത്തില്‍ മരിച്ച വിദേശ വനിത ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഡി.എന്‍.എ പരിശോധനാ ഫലവും ഇന്ന് ലഭിക്കാനിരിക്കെ മൃതദേഹം ലിഗയുടേതാണെന്ന് അവരെ അവസാനമായി കോവളത്ത് എത്തിച്ച ഓട്ടോ ഡൈവര്‍ ഷാജി വെളിപ്പെടുത്തി. എന്നാല്‍ ലിഗയെ അവസാനം കാണുമ്പോള്‍ മൃതദേഹത്തിലുള്ള ജാക്കറ്റ് ഉണ്ടായിരുന്നില്ലെന്നും കോവളത്ത് കൊണ്ടാക്കുമ്പോള്‍ അവര്‍ തനിക്ക് 800 രൂപ നല്‍കിയതായും ഷാജി പറഞ്ഞു.
ആവശ്യത്തിന് പണം കയ്യിലില്ലാത്ത അവര്‍ പുതിയ ജാക്കറ്റ് വാങ്ങുമെന്ന് കരുതുന്നില്ലെന്നും മരുതുംമൂട് ജംഗ്ഷനില്‍ നിന്ന് തന്റെ ഓട്ടോയില്‍ കോവളത്ത് ഇറക്കിയ അവരുടെ കയ്യില്‍ ഒരു സിഗരറ്റ് പായ്ക്കറ്റ് അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ലെന്നും ഷാജി പറഞ്ഞു.

COMMENTS