തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനെ തെരഞ്ഞെടുക്കും മുന്‍പ് ബൂത്ത് കമ്മിറ്റികള്‍ പുനസംഘടിപ്പിക്കുകയാണ് വേണ്ടതെന്ന് കെ.മുരളീധരന് എം.എല്‍...
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനെ തെരഞ്ഞെടുക്കും മുന്‍പ് ബൂത്ത് കമ്മിറ്റികള്‍ പുനസംഘടിപ്പിക്കുകയാണ് വേണ്ടതെന്ന് കെ.മുരളീധരന് എം.എല്‍.എ വ്യക്തമാക്കി. ഇപ്പോഴുള്ള ബൂത്ത് കമ്മിറ്റികളുമായി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ അത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയുണ്ടാക്കും.
കെ.പി.സി.സി അദ്ധ്യക്ഷനാകാന്‍ തനിക്ക് താത്പര്യമില്ലെന്നും കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പുണ്ടാക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നവര്‍ പാര്‍ട്ടിക്കുള്ളില്‍ തന്നോട് വിരോധമുള്ളവരാണെന്നും മുരളീധരന് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പുതിയ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൂന്ന് പേരുടെ ചുരുക്കപ്പട്ടിക ആവശ്യപ്പെട്ടിരുന്നു. ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും പ്രത്യേകം പ്രത്യേകം പട്ടികകളാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്.
COMMENTS