പനാജി: ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഗോവന്‍ തീരത്ത് സുരക്ഷാ മുന്നറിയിപ്പ്. ഗോവന്‍ തീരത്ത...
പനാജി: ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഗോവന്‍ തീരത്ത് സുരക്ഷാ മുന്നറിയിപ്പ്. ഗോവന്‍ തീരത്തെ കാസിനോകള്‍ക്കും ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കുമാണ് സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
മത്സ്യബന്ധന ബോട്ടുകളിലൂടെ ഭീകരവാദികള്‍ എത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം.
ഈ മുന്നറിയിപ്പ് ഗോവയെ മാത്രം ലക്ഷ്യമാക്കിയുള്ളതല്ലെന്നും മുംബൈ, ഗുജറാത്ത് തീരങ്ങളിലും ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഗോവ തുറമുഖ വകുപ്പ് മന്ത്രി അറിയിച്ചു.
മുമ്പ് പാക്കിസ്ഥാന്‍ പിടിച്ചെടുത്ത ഇന്ത്യയില്‍ നിന്നുള്ള ഒരു മത്സ്യബന്ധന ബോട്ട് വിട്ടയച്ചിരുന്നു. തിരികെയെത്തുന്ന ഈ ബോട്ടില്‍ ഭീകരവാദികള്‍ ഉണ്ടാകാമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സി നല്‍കുന്ന സൂചന.

COMMENTS