തിരുവനന്തപുരം: ആര്.സി.സിയില്‍ നിന്ന് രക്തം സ്വീകരിച്ച ഒരു ആണ്‍കുട്ടി കൂടി എച്ച്.ഐ.വി ബാധിച്ച് മരിച്ചു. കഴിഞ്ഞ മാസം 26 നാണ് കുട്ടി മരിച്...
തിരുവനന്തപുരം: ആര്.സി.സിയില്‍ നിന്ന് രക്തം സ്വീകരിച്ച ഒരു ആണ്‍കുട്ടി കൂടി എച്ച്.ഐ.വി ബാധിച്ച് മരിച്ചു. കഴിഞ്ഞ മാസം 26 നാണ് കുട്ടി മരിച്ചത്. നേരത്തെ ഒരു പെണ്‍കുട്ടിയും രക്തം സ്വീകരിച്ചതുമൂലം എയ്ഡ്സ് ബാധിച്ച് മരിച്ചിരുന്നു.
ലുക്കീമിയ ചികിത്സയ്ക്കിടെ പലതവണ രക്തം സ്വീകരിച്ച കുട്ടിക്ക് ഓഗസ്റ്റ് മാസത്തിലാണ് എച്ച്.ഐ.വി പിടിപെട്ടതായി കണ്ടെത്തുന്നത്. രക്തം സ്വീകരിച്ചതിലൂടെയാണ് രോഗബാധയുണ്ടായതെന്ന്് ആര്.സി.സി അധികൃതര്‍ കുട്ടിയുടെ ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാല്‍ ആര്.സി.സിയില്‍ നിന്ന് മാത്രമല്ല കുട്ടി രക്തം സ്വീകരിച്ചതെന്നാണ് വാദമാണ് ആശുപത്രി അധികൃതര്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പരിശോധന നടത്തി കുട്ടിയുടെ രോഗം സ്ഥിരീകരിച്ചിരുന്നു.
അതേസമയം ആര്.സി.സിയില്‍ നിന്ന് മാത്രമാണ് രക്തം സ്വീകരിച്ചതെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചു.
കുട്ടിക്ക് രക്തം നല്കിയ ചിലരെ പരിശോധിച്ചെങ്കിലും ആര്‍ക്കും എച്ച്.ഐ.വി ബാധ കണ്ടെത്താനായില്ലെന്നാണ് ആര്.സി.സിയുടെ വിശദീകരണം. കുട്ടിയെ വിദഗ്ധ പരിശോധനകള്‍ക്കായി ചെന്നൈയിലേക്ക് ആര്.സി.സി അയച്ചിരുന്നു. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ ആര്.സി.സിയും എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയും കുട്ടിയുടെ കുടുംബത്തെ അറിയിച്ചില്ലെന്നും ആരോപണമുണ്ട്.
COMMENTS