തിരുവനന്തപുരം: പ്രതീക്ഷിച്ചതുപോലെ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് പ്രവേശന വിഷയത്തില്‍ നിയമസഭ പാസ്സാക്കിയ ബില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി...
തിരുവനന്തപുരം: പ്രതീക്ഷിച്ചതുപോലെ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് പ്രവേശന വിഷയത്തില്‍ നിയമസഭ പാസ്സാക്കിയ ബില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഒപ്പുവയ്ക്കാതെ മടക്കി. ഗവര്‍ണറുടെ നടപടിയില്‍ സര്‍ക്കാരിനു വിയോജിപ്പില്ലെന്ന് നിയമമന്ത്രി എ.കെ. ബാലന് വ്യക്തമാക്കുകയും ചെയ്തു.
ഭരണഘടനാപരമായ നിലപാടാണ് ഗവര്‍ണര്‍ കൈക്കൊണ്ടത്. അത് സര്‍ക്കാര്‍ അംഗീകരിക്കുകയാണ്, മന്ത്രി പറഞ്ഞു. പ്രവേശനം നഷ്ടപ്പെട്ട കുട്ടികളെ കരുതിയാണ് ബില്‍ കൊണ്ടുവന്നത്. അതില്‍ നിയമപരമായി പിഴവില്ലെന്നും മന്ത്രി അവകാശപ്പെട്ടു.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബില്‍ നിലനില്‍ക്കില്ലെന്ന് വര്ണര്ക്കു നിയമോപദേശം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനയുടെ 200ാം അനുഛേദം അനുസരിച്ചുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് ഗവര്‍ണര്‍ ബില്‍ തിരിച്ചയച്ചത്.
ചട്ടം ലംഘിച്ചു കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ നടത്തിയ എംബിബിഎസ് പ്രവേശനം അംഗീകരിക്കാനായാണ് ഭരണപ്രതിപക്ഷങ്ങള്‍ ഏകകണ്ഠമായി ബില്‍ പാസാക്കിയത്. ഇതിനെതിരേ സുപ്രീംകോടതി വിമര്‍ശം ഉന്നയിച്ചുകൊണ്ട്, പ്രവേശനം നേടിയ കുട്ടികളെ പുറത്താക്കാന്‍ ഉത്തരവിടുകയായിരുന്നു.
COMMENTS