ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആറാം ദിവസമായ ഇന്ന് ഇന്ത്യയ്ക്ക് വീണ്ടും സുവര്‍ണ്ണനേട്ടം. ഇന്ത്യയുടെ പതിനൊന്നാമത്തെ സ്വര്‍ണ...
ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആറാം ദിവസമായ ഇന്ന് ഇന്ത്യയ്ക്ക് വീണ്ടും സുവര്‍ണ്ണനേട്ടം. ഇന്ത്യയുടെ പതിനൊന്നാമത്തെ സ്വര്‍ണ്ണ മെഡലാണ് ഇന്ന് ലഭിച്ചത്. 25 മീറ്റര്‍ പിസ്റ്റല്‍ ഷൂട്ടിംഗില്‍ ഹീന സിദ്ധുവാണ് ഇന്ത്യയ്ക്കായി പതിനൊന്നാമത്തെ സ്വര്‍ണ്ണം സ്വന്തമാക്കിയത്.
38 പോയിന്റുകള്‍ നേടി ഗെയിം റെക്കോര്‍ഡുമിട്ടാണ് ഹീന സിദ്ധു ഷൂട്ടിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇതോടൊപ്പം മലേഷ്യയെ 2 - 1 ന് പരാജയപ്പെടുത്തിയ ഇന്ത്യയുടെ പുരുഷ ഹോക്കി ടീം സെമി ഫൈനലിലേക്ക് കടന്നിട്ടുണ്ട്.
ഹീനയുടെ വിജയത്തോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 20 ആയി. 11 സ്വര്‍ണ്ണവും 4 വെള്ളിയും 5 വെങ്കലവുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍. 41 സ്വര്‍ണ്ണവുമായി ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 23 സ്വര്‍ണ്ണവുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തുണ്ട്.

COMMENTS