കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ ബോംബേറ്. നാല് വീടുകള്‍ക്കും ഹോട്ടലിനും നേരെയാണ് ബോംബേറ് ഉണ്ടായത്. രണ്ട് സി.പി.എം പ്രവര്‍ത്തകരുടെ...
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ ബോംബേറ്. നാല് വീടുകള്‍ക്കും ഹോട്ടലിനും നേരെയാണ് ബോംബേറ് ഉണ്ടായത്. രണ്ട് സി.പി.എം പ്രവര്‍ത്തകരുടെയും പ്രാദേശിക സംഘടനയായ ശിവജി സേനയുടെ രണ്ട് പ്രവര്‍ത്തകരുടേയും വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ് ബോംബേറുണ്ടായത്.
വിഷുദിനത്തില്‍ പേരാമ്പ്രയില്‍ വച്ചുണ്ടായ ചില തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് ബോംബേറുണ്ടായതെന്നാണ് പൊലീസിന്റെ നിഗമനം.
COMMENTS